കൊച്ചി >>> റേഡിയോ ശ്രോതാക്കളു ടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ശ ബ്ദത്തിനുടമ അശോക് കുമാർ വിരമി ക്കുന്നു .ആകാശവാണിയുടെ വിവിധ നിലയങ്ങളിലായി 34 വർഷത്തെ പ്രക്ഷേപണാനുഭവങ്ങളുമായിട്ടാണ് മുതിർന്ന അവതാരകനും, ഗായകനു മായ ഇദ്ദേഹത്തിൻ്റെ പടിയിറക്കം. സം ഗീതം, സാഹിത്യം, ശാസ്ത്രം, ആരോ ഗ്യം, യുവ വാണി, കായികം, നാടകം’, വാർത്താധിഷ്ഠിത – സമകാലിക ശബ് ദാവതരണങ്ങൾ, ചിത്രീകരണങ്ങൾ തുടങ്ങി ആ കാശവാണിയുടെ പൊതു ജന ശ്രദ്ധയാകർഷിക്കപ്പെട്ട വൈവിധ്യ മാർന്ന ആവിഷ്കാരങ്ങളിൽ, വിവിധ തലങ്ങളിലും, വിഷയങ്ങളിലും സ്വന്തം രചനങ്ങൾക്ക് തൻ്റെ തന്നെ ശബ്ദത്തി ൽ നിരവധി ജനപ്രിയ പരിപാടികൾ തയ്യാറാക്കി ഇദ്ദേഹം അവതരിപ്പിച്ചു ശ്രാതാക്കളുടെ മനസ് കിഴടക്കി.തിരു വനന്തപുരം ദുരദർശനിലും വാർത്ത അവതാരകനായി പ്രവർത്തിച്ചിട്ടുണ്ട്. 1990 ൽ തലശ്ശേരിയിലും തുടർന്ന് കേരളം വേദിയായ മറ്റ് മത്സരങ്ങളിലും രഞ്ജി ട്രോഫി ദേശിയ ക്രിക്കറ്റിൽ മലയാള പ്രക്ഷേപണ മാധ്യമമായി, കളികളുടെ തത്സമയ വിവരണം നൽകി. നിരവധി പ്രതിഭകളുമായി ആകാശവാണിക്കു വേണ്ടി ഇദ്ദേഹം അഭിമുഖ സംഭാഷണം നടത്തി.1992 ൽ ആകാശവാണിയുടെ കണ്ണൂർ എഫ്.എം .നിലയം, പ്രക്ഷേപണം തുടങ്ങിയ കാല ത്ത് പ്രസ്തുത സ്റ്റേഷനിൽ നിന്നുള്ള വിവിധ പരിപാടികൾ തയ്യാറാക്കി അവ തരിപ്പിച്ചിരുന്നത് അശോക് കുമാറാ ണ്.2004 മുതൽ കണ്ണൂർ ആകാശവാ ണിയിലായിരുന്നു. മലബാറിലെ ആദ്യ എഫ്.എം.നിലയാമായ കണ്ണൂർ ആകാ ശവാണിയിൽ നിന്ന് പതിനാറ് വർഷ ത്തെ അനുഭവസമ്പത്തുമായിട്ടാണ് ഈ വിടവാങ്ങൽ. ആകാശവാണിയിലെ ഗാംഭീര്യമുള്ള ശബ്ദത്തിനുടമയെന്ന നിലയിൽ ആണ് ശ്രാതാക്കൾ ഇദ്ദേഹത്തെ രണ്ടായിരങ്ങളുടെ തുടക്കത്തിൽ ശ്രദ്ധിച്ചു തുടങ്ങിയത്.പിന്നിട് നിരവധി ശ്രോ താക്കളുടെ ആരാധന പത്രാമായി മാറി ഈ ചെറുവത്തൂർ സ്വദേശി. ആകാശവാണി ഗായകനും കന്നഡ സിനിമാ സംഗീത സംവിധായകനും, ഉത്തര കേരളത്തിലെ ഒട്ടേറേ നാടക പ്രസ്ഥാനങ്ങൾക്ക് പിന്നണി സംഗീത സംവിധായകനും ആയിക്കുന്ന സി.ഗോപാലകൃഷ്ണൻ്റെയും, പി. പാർവ്വതിയുടെയും മകനാണ്. ഭാര്യ ആശാലത .മക്കൾ: അരവിന്ദ്, രഘുനന്ദൻ.