കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്ക് 4.0 മാർഗരേഖ അനുസരിച്ച് രാജ്യത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും. പരമാവധി 100 പേർ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകൾ ഇന്നുമുതൽ നടത്താനാകും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാം.
സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകൾക്കാണ് ഇന്നു മുതൽ അനുമതി ലഭിക്കുക. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. മാസ്ക്, സാമൂഹിക അകലം, തെർമൽ സ്കാനിങ്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്.
കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താം. പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം.കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം അടുത്ത 30 വരെ കർശന ലോക്ഡൗൺ തുടരും. തിയറ്റർ, സ്വിമ്മിങ് പൂൾ, പാർക്ക് തുടങ്ങിയവയ്ക്കുള്ള
വിലക്ക് തുടരും.