അശ്ലീല സൈറ്റ് കാണുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടൽ

ന്യൂസ് ഡെസ്ക്ക് -

കൊച്ചി>>>അശ്ലീല സൈറ്റുകൾ കാണുന്നവരെ ബ്ലാക്ക് മെയിൽ ചെയ്‌ത് പണം തട്ടുന്ന സംഘം സജീവമാകുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവരം. മൊബൈലിലോ, നെറ്റിലൂടെയോ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരെയാണ് സംഘം വലയിലാക്കുന്നത്.

രാജ്യതലസ്ഥാനമായ ന്യൂഡെൽഹിയിൽ ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. സമാന സംഭവങ്ങൾ കേരളത്തിലും നടന്നിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.

അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരെ സെർച്ച് എഞ്ചിനിലൂടെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഇവരുടെ ഫെയ്‌സ് ബുക്ക് ഐഡി സംഘടിപ്പിച്ച് നമ്പർ കണ്ടെത്തും.

പിന്നീട് വിളിച്ച് അശ്ലീല സൈറ്റ് കാണുന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസെടുക്കുകയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് പതിവ്. കേസ് ഒഴിവാക്കാൻ എന്തും ചെയ്യാൻ തയാറാകുന്നതോടെ തട്ടിപ്പിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കും.

മാനഹാനി ഭയന്നാണ് പലരും പണം നൽകുന്നത്. ഗൂഗിൾ പേ മുഖേനയാണ് പണം തട്ടിയെടുക്കുന്നത്. പണം ലഭിച്ചാൽ പിന്നെ തട്ടിപ്പ് സംഘം മൊബൈൽ നമ്പർ ഉപേക്ഷിക്കും.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →