LOADING

Type to search

അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ

Ankkamaly Crime kalady Kerala News police news

കാലടി>>വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ മലയറ്റൂർ കാടപ്പാറ കുടിക്കാലൻ കവല ഭാഗത്ത് തോട്ടൻകര വീട്ടിൽ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്. ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വീഡിയോ അയച്ചു കൊടുത്തത്. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിലാണ് കാലടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബോബി തോമസ് കാലടി പോലീസ് സ്റ്റേഷനിൽ ഗൂണ്ടാ ലിസ്റ്റിൽ പെട്ടയാളാണ്. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. എസ്.എച്ച്.ഒ ബി.സന്തോഷ്, എസ്.ഐമാരായ സതീഷ് കുമർ, സി.ഏ.ഡേവീസ്, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ അനിൽകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.