അശമന്നൂർ പഞ്ചായത്തിൽ അടിയന്തിരമായി സിഎഫ്എൽടിസിയുടേയും സാ മൂഹ്യ അടുക്കള യുടേയും പ്രവർ ത്തനങ്ങൾ പുന രാരംഭിക്കണം

web-desk -

പെരുമ്പാവൂർ>>>അശമന്നൂർ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അടിയന്തിരമായി സിഎഫ്എൽടിസിയുടേയും സാമൂഹ്യ അടുക്കളയുടേയും പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പർമാർ ഗ്രാമപഞ്ചാത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
ആഗസ്റ്റ് 5 ബുധനാഴ്ചയിലെ കണക്ക് പ്രകാരം പഞ്ചായത്തിലെ കോവിഡ് രോഗികളുടെ എണ്ണം 153 ആണ്.

ഇവരിൽ 122 പേർ വീടുകളിലാണ് കഴിയുന്നത്. വീടുകളിൽ ക്വാറന്റൈൻ ചെയ്യുന്നവർ വീട്ടിലുള്ള 60 വയസ്സിന് മുകളിലുള്ളവരുമായും 10 വയസ്സിന് താഴേയുള്ള കുട്ടികളുമായും നേരിട്ട് സമ്പർക്കത്തിൽ വരാൻ സാധ്യത കൂടുതലാണ്. ആയതിനാൽ രോഗികൾ വീട്ടിൽ തുടരുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് മാത്രമല്ല ഗുരുതരമായ അപകടങ്ങൾക്ക് വഴിവയ്ക്കും. ലോക്ക് ഡൗൺ മൂലം ജോലികൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായവർക്കും കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും ഏറെ ഉപകാരപ്രദമായിരുന്ന സാമൂഹ്യ അടുക്കള ഒരു മുന്നറിയിപ്പും കൂടാതെ നിർത്തി വച്ചതും പ്രതിഷേധാർഹമാണ്. അടിയന്തിരമായി സിഎഫ്എൽടിസിയുടേയും സാമൂഹ്യ അടുക്കളയുടേയും പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ ചിത്ര ചന്ദ്രൻ ആവശ്യപ്പെട്ടു.