അശമന്നൂര്‍ പഞ്ചായത്തിലെ പൂമലയില്‍ താമസിക്കുന്ന നിര്‍ദ്ധന കുടുംബത്തിലെ എട്ട് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സയിലേക്ക് അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തി

web-desk - - Leave a Comment

പെരുമ്പാവൂര്‍ മാരകമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അശമന്നൂര്‍ പഞ്ചായത്തിലെ പൂമലയില്‍ താമസിക്കുന്ന നിര്‍ദ്ധന കുടുംബത്തിലെ എട്ട് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സയിലേക്ക് അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധനശേഖരണം നടത്തി. ചെറുകുന്നം കവലയില്‍ നിന്നാരംഭിച്ച ധന സമാഹരണം പതിമൂന്നാം വാര്‍ഡിലെ വീടുകള്‍ കയറിയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമാണ് ധനസമാഹരണം നടത്തിയത്. കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വര്‍ഗീസ്, അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സലിം, ബിന്ദു നാരായണന്‍, പി.എസ്. രാജന്‍, സി.ടി. ഫിലിപ്പോസ്, ബിനോയ് ഐസക്ക്, സനോഷ് സി. മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *