അശമന്നൂരിലെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

web-desk - - Leave a Comment

പെരുമ്പാവൂർ >>> അശമന്നൂർ പഞ്ചാ യത്തിലെ കൺണ്ടയ്മെൻ്റ് സോൺ നിബന്ധകളോടെ പിൻവലിക്കാൻ ഇന്ന് രാവിലെ 11മണിക്ക് അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് തല മോണിറ്ററിങ് സമിതി തീരുമാനിച്ചു. തടിവ്യവസായ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ 10ദിവസത്തേക്ക് കമ്പനിയിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല എന്നും പുറത്ത് വരുന്ന തൊഴിലാളികളുടേയും അവരുടെ കമ്പനി  ഉടമകളുടേയും പേരിൽ ശക്തമായ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.കവലകളിലും വ്യാപാര സ്ഥാപനങ്ങളിലും 4 പേരിൽ അധികം കൂട്ടം ചേരാൻ അനുവദിക്കില്ല. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 144 നിബന്ധനകളും കോവിഡ് പ്രോട്ടോകോളും നിർബന്ധമായും പാലിക്കണം.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹണിത്ത് ബേബി,നോഡൽ ഓഫീസർ കെ കെ അനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ഒ ജയിംസ്,അനിതാ ജയൻ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ പി എസ് രാജൻ,എം എം ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *