അലങ്കാര ചെടി കളിൽ തെളി ഞ്ഞു ഡാവിഞ്ചി ഒരുക്കിയ കഥക ളി മുഖം-;10 മണി ക്കൂർ സമയമെ ടുത്തു 30 അടി വ ലിപ്പത്തിൽ വ്യ ത്യ സ്ത അലങ്കാര ചെടികൾ നിര ത്തി വെച്ചാണ് സുരേഷ് ഈ ചി ത്രം ഒരുക്കിയത്

ഏബിൾ.സി.അലക്സ് -

കൊച്ചി>>>കലയിൽ ഈശ്വരന്റെ വരദാനം വേണ്ടുവോളം ലഭിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്. കൈയിൽ കിട്ടുന്ന എന്ത് വസ്തു ആയാലും അതിൽ നിന്ന് ഒരു ചിത്രം മെനഞ്ഞുണ്ടാക്കാനുള്ള പ്രത്യേക കഴിവ് ശില്പിയും, ചിത്രകാരനുമായ ഇദ്ദേഹത്തിനുണ്ട്.

കാർഷിക വിത്തുകൾ കൊണ്ട് ഗാന്ധിജി ചിത്രവും, വിറകിൽ വിരിഞ്ഞ പൃഥ്വിരാജും, കരനെല്ലിൽ തെളിഞ്ഞ ടോവിനോയും,ഉരുളൻ കല്ലുകളിൽ തെളിഞ്ഞ ദുൽക്കറും, കാപ്പികുരുവിൽ തീർത്ത കലാഭവൻ മണിയും,മാർബിൾ കഷ്ണം കൊണ്ടുള്ള ഫുജൈറ രാജാവിന്റെ ചിത്രവും, കായിക വസ്തുക്കൾ കൊണ്ട് ഒരുക്കിയ മെസ്സി ചിത്രവും, ഏറ്റവും ഒടുവിൽ മൂവായിരം പവൻ സ്വർണ്ണത്തിൽ പുനർജനിച്ച ഇന്ത്യയുടെ മിസൈൽ മാനും എല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്.

ഇത്തവണ
30 അടി വലുപ്പത്തില്‍ അലങ്കാര ചെടികള്‍ കൊണ്ട് ഒരു കഥകളി മുഖം ഒരുക്കിയാണ് തന്റെ കലാവൈഭവം സുരേഷ് പ്രകടിപ്പിച്ചത്.
വിത്യസ്തമായ നിറങ്ങളിലുള്ള ചെടികള്‍ നിരത്തി വെച്ച് ഈ കലാകാരൻ ഒരു കഥകളി ചിത്രം തന്നെ ഒരുക്കി കാഴ്ചയുടെ പുതു വസന്തം തീർത്ത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു.
മണ്ണുത്തിയിലെ മാടക്കത്തറ സ്കൂളിന് അടുത്തായുള്ള പയനീര്‍ അഗ്രി ഫാമിലാണ് വെയിലും മഴയും വകവെക്കാതെ ചെടികളുടെ പരിതമായ ഇലകളുടെ നിറങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് 30 അടി വലുപ്പമുള്ള ഈ കഥകളി ചിത്രം പത്തു മണിക്കൂര്‍ സമയമെടുത്ത്‌ ഇദ്ദേഹം നിര്‍മ്മിച്ചത്‌.

അമ്പാടി പെബിള്സ് വിനോദും, അഗ്രിഫാം ഉടമ സോജനും ആണ് സുരേഷിന്‍റെ നൂറു മീഡിയം ലക്ഷ്യത്തിലെ എഴുപത്തി രണ്ടാമത്തെ മീഡിയമായ ചെടികളില്‍ കഥകളി മുഖം ചെയ്യാനായി അവസരമൊരുക്കിയത് .
ചെടികളിലെ ഇലകളുടെ കളറിലാണ് ചിത്രത്തിന്‍റെ ആകാശദൃശ്യം കാണാനാവുക. അതുകൊണ്ട് തന്നെ ക്യാമറാമാന്‍ സിംബാദ് മനോഹരമായി തന്നെ തന്റെ ക്യാമറ കണ്ണിൽ ആ ദൃശ്യവിസ്മയം ഒപ്പിയെടുത്തു. ഈ മനോഹര ദൃശ്യം ഒരുക്കുന്നതിന്
സഹായികളായി രാകേഷ് പള്ളത്ത്, ഫെബി, ഇവരെ കൂടാതെ അഗ്രിഫാമിലെ തൊഴിലാളികളുടെയും സഹകരണം ഉണ്ടായിരുന്നു.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →