അയൽവാസിയെ കുത്തിക്കൊന്നു.പ്രതി പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ -

കോതമംഗലം>>>വാക്കുതർക്കത്തിനി ടെ സമീപവാസിയെ കുത്തിക്കൊന്നു. പ്രതി പോലീസിൽ കീഴടങ്ങി.പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) ആണ് അറസ്റ്റിലായത്. പുതുപ്പാടി പുത്തൻ പറബിൽ പ്രിൻസ് പി. ജോർജ് (36) ആണ് മരിച്ചത്.പാമ്പാടി വേളൂർ സ്വദേശിയായ പ്രിൻസ് പുതുപ്പാടിയിൽ വാടകക്കു താമസിച്ചു വരികയായിരു ന്നു.

ബുധനാഴ്ച രാത്രി ഒൻപതരയോടെ യാണ് സംഭവം.സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെ ന്നാണ് പ്രാഥ മിക അന്വേഷണത്തിൽ നിന്നും ലഭി ക്കുന്ന വിവരമെന്നു പോലീസ് പറഞ്ഞു .രാത്രി വഴിയിൽ മറ്റൊരാളുമായി സം സാരിച്ചു നിൽക്കുകയായിരുന്ന പ്രിൻ സുമായി അതുവഴി വന്ന ദിലീപ് വാക്കേ റ്റത്തിലേർപ്പെട്ടു.

ഇതിനിടെ പ്രിൻസിനെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ് റോഡിൽ വീണ പ്രിൻസിനെ ദിലീപും മറ്റൊരാളും ചേർന്നാണ്കോതമംഗലം ആശുപത്രിയിൽ എത്തിച്ചത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →