അയ്യയ്യോ.. ദേ കര തൊടാതെ കുടമുണ്ടയിലെ പഞ്ചവടി പാലം

സ്വന്തം ലേഖകൻ -

കോതമംഗലം : കോതമംഗലം മേഖല യിൽ പാലങ്ങൾ നിരവധിയാണ്. എന്നാ ൽ പാലം പണിതിട്ടും ജനങ്ങൾക്ക് തുറ ന്നു കൊടുക്കാൻ കഴിയാതെ, കാഴ്ച വസ്തുവായി കിടക്കുന്ന ഒരു പഞ്ചവടി പാലം ഉണ്ട്. അത്‌ കോതമംഗലത്തു നിന്നു കുത്തുകുഴി വഴി പല്ലാരിമംഗലം,  പോത്താനിക്കാട്  പോകുന്ന വഴിയുള്ള കുടമുണ്ട പാലമാണ്. പഴയ പാലത്തി നു പൊക്കം കുറവായതിനാൽ കുടമു ണ്ട പുഴയിൽ വെള്ളം കവിഞ്ഞാൽ ഈ പാലം മുങ്ങി വാഹന ഗതാഗതം ഉൾപ്പെ ടെ നിലക്കും. അതിനാലാണ് പുതിയത് പൊക്കം കൂട്ടി പണിതത്. പക്ഷേ പുതി യ പാലത്തിലൂടെ ഇതു വരെ വണ്ടി ഓ ടാനുള്ള യോഗം ഉണ്ടായില്ല. ഇപ്പോഴും പൊക്കം കുറഞ്ഞ ആ പഴയ പാലം ത ന്നെ ശരണം. പാലം രണ്ടെണ്ണം ഉണ്ടാ യിട്ടും  പ്രയോജനം ഇല്ല എന്നതാണ് സത്യം.   കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധി പ്പിക്കുന്ന കുടമുണ്ട പാലത്തിനാണ് വർഷങ്ങളായുള്ള ഈ ദുരവസ്ഥ . കുടമുണ്ടയിൽ  പണിത പുതിയ പാലം എങ്ങും തൊടാതെ നിൽക്കുവാൻ  തുടങ്ങിയിട്ട് വർഷം ആറാകുന്നു. മഴക്കാലമായാൽ കുടമുണ്ടയിലെ പഴയപാലം മുങ്ങി ഗതാഗതം നിലയ്‌ക്കുന്നത്‌ പതിവ്‌ കാഴ്ചയാണ് . ഇതിന് പരിഹാരമായി പണിത പുതിയ പാലംത്തിന്റെ അവസ്ഥ ഇങ്ങനെയും.   പാലത്തിന്റെ ഒരറ്റം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ചെന്നുനിൽക്കുന്നത്. ഇതോടെ സ്ഥലമുടമ കോടതി കയറി. ഒപ്പം ഒരു നാടിന്റെ പ്രതീക്ഷയും. അശാസ്ത്രീയ പുതിയപാലം പണിതതോടെ മടിയൂർ, ഈട്ടിപ്പാറ റോഡിലേക്ക് വലിയ വാഹനങ്ങൾ തിരിയാൻ മാർഗമില്ലതായി. പുതിയ പാലത്തിന്റെ താഴെ പുതുതായി ചെക്ക് ഡാം നിർമിച്ചതോടെ തൊട്ടുതാഴെ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പഴയ ചപ്പാത്തും ഉപയോഗശൂന്യമായി. ഇരു സൈഡിലും പഴയ പാലത്തിന്റെ അതേ ഉയരത്തിലാണ്‌ റോഡ്‌. മഴ പെയ്താൽ പഴയ പാലവും ഈ റോഡുകളും മുങ്ങും. പുതിയ പാലത്തിന്റെ ഇരുവശത്തും തൂണുകൾ ഇല്ല. വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കും.  അമ്പതുമീറ്റർ ചുറ്റളവിൽ രണ്ട് പാലവും രണ്ട് ചപ്പാത്തും. മഴ ശക്തമായി പെയ്താൽ വെള്ളം ഇവിടെ തടഞ്ഞുനിന്ന് കുടമുണ്ടയിലെ പഴയപാലം മുങ്ങും. സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറും. പഴയ പാലം മുങ്ങിയാൽ പുതിയ പാലത്തിന്റെ ഇരു സൈഡിലും വെള്ളം നിറഞ്ഞ് പുതിയ പാലത്തിലേക്ക് പ്രവേശിക്കാൻ പറ്റാതെ ആകും. എത്രെയും വേഗം ഇതിനൊരു പരിഹാരം കണ്ടെത്തി ഈ പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →