കോതമംഗലം>>>പിണ്ടിമന പഞ്ചായ ത്ത് പത്താം വാർഡ് മെമ്പറുടെ നേതൃ ത്വത്തിൽ അയിരൂർപാടം സെന്റ്തോമ സ് ചർച്ച ഇടവകയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന വികാർ ഫാദർ സിജുവി ന് യാത്രയപ്പ് നൽകി. ആൻ്റണി ജോൺ എംഎൽഎയും വാർഡ് മെമ്പർ എസ് എം അലിയാർ മാഷും ചേർന്ന് എ പി ജെ എ കലാമിന്റെ അഗ്നിച്ചിറകുകൾ എന്ന പുസ്തകം സമ്മാനിച്ചും പൊന്നാ ട അണിയിച്ചും ആദരിച്ചു.
യാത്രയയപ്പ് സമ്മേളനം ആന്റണി ജോ ൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അധ്യക്ഷയായി.വാർഡ് മെമ്പർ എസ് എം അലിയാർ സ്വാഗതമാശംസി ച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,ഗ്രാമപഞ്ചായത്തംഗങ്ങളായ ടി കെ കുമാരി,സിജി ആൻ്റണി,ലത ഷാ ജി, മാധ്യമപ്രവർത്തകനായ എം എ അ ൻഷാദ് എന്നിവർ ചടങ്ങിൽ പങ്കെടു ത്തു.
Follow us on