അമ്മ താമസിച്ചിരുന്ന വീട് പൊ​ളി​ച്ചു​മാ​റ്റി മകന്‍ : വയോധികക്ക് ആശ്രയം കുളിമുറി

സ്വന്തം ലേഖകൻ -

പെരുമ്ബാവൂര്‍ >>> മ​ക​നും ബ​ന്ധു​ക്ക​ളും ഉ​പേ​ക്ഷി​ച്ച വ​യോ​ധി​കയ്ക്ക് ആശ്രയം കുളിമുറി. കു​റു​പ്പം​പ​ടി തു​രു​ത്തി​യി​ല്‍ പു​ത്ത​ന്‍പു​ര വീ​ട്ടി​ല്‍ 80 വ​യ​സ്സു​കാ​രി സാ​റാ​മ്മ​യാണ് ഈ ദുരവസ്ഥ നേരിടുന്നത്. താ​മ​സി​ച്ചി​രു​ന്ന വീ​ട് മ​കന്റെ ഭാ​ര്യ സ​ഹോ​ദ​ര​ന്‍ പൊ​ളി​ച്ചു നീ​ക്കിയാതോടയാണ് സാ​റാ​മ്മ​ കുളിമുറിയില്‍ അഭയം തേടിയത്.

ഒ​ന്ന​ര വ​ര്‍ഷം മുമ്ബാണ് മ​കന്റെ ഭാ​ര്യ സ​ഹോ​ദ​ര​ന്‍ തു​രു​ത്തി​യി​ല്‍ എ​ത്തി വീ​ടും തൊ​ഴു​ത്തു​മെ​ല്ലാം പൊ​ളി​ച്ച്‌ മാ​റ്റി​യ​ത്. മ​കന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​യി​രു​ന്നു വീ​ട്. കൈ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ല​ക്ഷം കി​ട​ക്കാ​ന്‍ അ​ഭ​യം ന​ല്‍കി​യ ബന്ധു​ക്ക​ള്‍ തട്ടിയെടുത്തതായും സാ​റാ​മ്മ പറഞ്ഞു. പിന്നീട് സാ​റാ​മ്മയുടെ സഹോ​ദ​ര​ന്റെ നേതൃത്വത്തില്‍ മ​ക​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എന്നാല്‍, സ്ഥ​ല​വും വീ​ടും തന്റെ ഭാ​ര്യ​യുടെ പേരില്‍ കൂടിയാണെന്നും അ​വി​ടെ ആ​ര് താ​മ​സി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്നു​മാ​ണ് മക​ന്‍ മ​റു​പ​ടി പറഞ്ഞതെന്നും സാ​റാ​മ്മ പറഞ്ഞു.

ഇതോടെ നി​ന്നു​തി​രി​യാ​ന്‍ ഇ​ട​മി​ല്ലാ​ത്ത കു​ളി​മു​റി​യി​ലാ​ണ് സാ​റാ​മ്മയുടെ ജീവിതം ഇപ്പോള്‍. ഭ​ക്ഷ​ണ​ത്തി​ന് അ​യ​ല്‍ക്കാ​രെ ആ​ശ്ര​യി​ക്ക​ണം. ഒ​ന്ന​ര വ​ര്‍ഷ​മാ​യി ഈ ​ദു​ര​വ​സ്ഥ തു​ട​ങ്ങി​യി​ട്ട്. ഈ ​കാ​ല​ത്തി​നി​ട​യി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും മ​ക​ന്‍ സാ​റാ​മ്മ​യെ വി​ളി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ വ​നി​ത ക​മീ​ഷ​ന്‍ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →