അമിത വേഗതയും, പൊടിശല്ല്യവും ടിപ്പർ ലോറികൾ തടഞ്ഞിട്ട് നാട്ടുകാർ

സ്വന്തം ലേഖകൻ -

കോതമംഗലം>>> അമിത വേഗതയും, പൊടിശല്യവും കൊണ്ട് പൊറുതിമുട്ടി മാലിപ്പാറ നിവാസികൾ.ടിപ്പർ, ടോറസ് ലോറികളുടെ മരണപാച്ചിലും ഇവ ഉണ്ടാക്കുന്ന പൊടിശല്ല്യവും മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ ലോറികൾ റോഡിൽ തടഞിട്ടു പ്രതിക്ഷേധിച്ചു. മാലിപ്പാറ സൊസൈറ്റി പടിയിൽ ആണ് പ്രതിക്ഷേധം.ദിവസേ ന ടിപ്പർ, ടോറസ് പോലുള്ള ഭാരവാഹ നങ്ങൾ നിരവധിയാണ് മാലിപ്പാറ പ്രദേ ശങ്ങളിലൂടെ കരിങ്കല്ല്, പാറമണൽ, മെ റ്റൽ, മണ്ണ്, എന്നിവയുമായി ചീറി പായു ന്നത്. ഇതു മൂലം റോഡുകൾ പൊട്ടി പൊളിയുന്നതും, ശുദ്ധജല പൈപ്പുകൾ പൊട്ടുന്നതും നിത്യസംഭവമായി മാറി യിരിക്കുകയാണ് .ഇതിനെല്ലാംകുടിയു ള്ള പ്രതിക്ഷേധ സൂചകമായിട്ടായിരു ന്നു വാഹനങ്ങൾ തടഞ്ഞത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →