അമിത ഫീസ്; താമരച്ചാല്‍ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നില്‍പ്പ് സമരം

web-desk - - Leave a Comment

കിഴക്കമ്പലം>>> കോവിഡ് കാലത്ത് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലും അമിത ഫീസ് വാങ്ങുന്ന താമരച്ചാല്‍ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും നില്‍പ്പു സമരവും സംഘടിപ്പിച്ചു. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപത്തു നടന്ന പ്രതിഷേധ ധര്‍ണയും സ്‌കൂളിന്റെ പ്രധാന കവാടത്തിനു മുന്നില്‍ നടത്തിയ നില്‍പ്പ് സമരവും എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ പേരേന്റ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ്.പ്രസിഡന്റ് കെ.പി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അസ്‌ലഫ് പാറേക്കാടന്‍, ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.രവി,  സി.പി.ഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റി അംഗം കെ.പി.ഏലിയാസ്, രക്ഷിതാക്കളായ കെ.എം മനോജ്, കെ.ജെ സിജോ എന്നിവര്‍ പ്രസംഗിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *