അഭിമന്യുൻ്റെ സ്മാരകമായി കുഞ്ചിപ്പാറയിൽ ഗ്രന്ഥശാല ഒരുങ്ങുന്നു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കേരള എൻ ജി ഒ യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ അഭിമന്യു സ്മാരക ഗ്രന്ഥശാല പ്രവർത്തനം ആരംഭിക്കുകയാണ്‌.20-10-2020 ചൊവ്വാഴ്ച വൈകിട്ട് 3 മണിയ്ക്ക് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് സംഘ സംസ്കാര ഫെയ്സ് ബുക്ക് ലൈവിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും. കുഞ്ചിപ്പാറയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ അഭിമന്യു ഫോട്ടോ അനാഛാദനം ചെയ്യും.കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഇ പ്രേംകുമാർ, എൻ ജി ഒ യൂണിയൻ പ്രസിഡൻ്റ് കെ എ അൻവർ,സെക്രട്ടറി കെ കെ സുനിൽ കുമാർ,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ,എസ് എഫ് ഐ കുസാറ്റ് യൂണിയൻ സെക്രട്ടറി പ്രജിത്ത് കെ ബാബു,പഞ്ചായത്ത് മെമ്പർ കാന്തി വെള്ളക്കയ്യൻ,സംഘ സംസ്കാര കൺവീനർ എസ് ഉദയൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *