അഭയ കേസ് – ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപരന്ത്യം; സ്റ്റെഫിക്ക് ജീവപരന്ത്യം -വൈകി വന്ന നീതി

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> കോട്ടയം പയസ് ടെൻത് കോൺവന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ശി ക്ഷ വിധിച്ചു.രണ്ടു പ്രതികൾക്കും ജീവ പര്യന്തം തടവ് ശിക്ഷ. കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോ ട്ടൂരും സിസ്റ്റർ സെഫിയും അഞ്ചുലക്ഷം രൂപ വീതം പിഴയടയ്ക്കണം.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധി ച്ചിരിക്കുന്നത്. കൊലപാതക കേസിലും അതിക്രമിച്ചു കയറിയതിലുമാണ് തോമസ് കോട്ടൂരിന് ജീവപര്യന്തം.
അതിക്രമിച്ചു കയറിയതിന് ഫാ. കോട്ടൂർ ഒരു ലക്ഷം രൂപ അധികം പിഴയടയ്ക്കണം. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.ശിക്ഷാവിധി കേൾക്കാൻ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സി.ബി.ഐ. കോടതിയിൽ എത്തിയിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →