അപകട ഭീഷണി ഉയർത്തി കുറ്റൻ ഉണക്കമരം

സ്വന്തം ലേഖകൻ -

കോതമംഗലം>>>പുന്നേക്കാട്- തട്ടേക്കാട് റോഡിൽ തട്ടേക്കാട് എസ് വളവിന് സമീപം കൂറ്റൻ ഉണക്കമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രം  സന്ദർശിക്കുവാൻ വരുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിത്യേന നൂറു കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയുടെ അരികിൽ ആണ് ഈ ഉണക്ക മരം ഭീഷണി ആയിരിക്കുന്നത്.എപ്പോൾ വേണമെങ്കിലും ഇതു ഒടിഞ്ഞു വീണു കാൽ നട യാത്രക്കാർക്കോ, വാഹനങ്ങൾക്കോ അപകടം സംഭവിക്കാം. പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ റോഡിന്റെ ഇരു വശവും വനമേഖലയാണ്. ഈ വന മേഖലയിലാണ് ഈ മരം ഭീഷണി ഉയർത്തുന്നത്.ഇതുപോലെ നിരവധിയായ മരങ്ങളാണ് കൊച്ചി – ധനുഷ്‌കോടി  ദേശീയ പാത യിൽ  നേര്യമംഗലം മുതൽ വാളറ വരെ ഭീഷണി യായി നിൽക്കുന്നത്. ഒരു വൻ അപകടത്തിന് മുന്നേ ഇതൊക്കെ വനം വകുപ്പ് അധികാരികൾ ശിഖരങ്ങൾ വെട്ടി നിർത്തണമെന്നാണ് യാത്രക്കാരുടെയും പ്രദേശ വാസികളുടെയും ആവശ്യം

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →