LOADING

Type to search

അപകടാവസ്ഥയിലായ ബസ്സ് റ്റാൻ്റ് ഷോപ്പിംഗ് കോപ്ലക്സ് പുനർ നിർമ്മിക്കണ മെന്ന് എ ഐ വൈ എഫ് കോതമംഗലം മുനിസിപ്പൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

Kerala Kothamangalam Politics

കോതമംഗലം>> അപകടാവസ്ഥയി ലായ കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോപ്ലക്സ് പുനർ നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് കോതമംഗലം മുനിസിപ്പൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ബസ് സ്റ്റാന്റിനോടനുബന്ധിച്ചുള്ള ഈ കെട്ടിടത്തിലാണ്
ബസ് കാത്തിരിപ്പു കേന്ദ്രവും പോലീസ് എയ്ഡ്‌ പോസ്റ്റും നിരവധി കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും ഉള്ളത്.  മേൽക്കൂരയടക്കമുള്ള ഭാഗങ്ങളിലെ കോൺക്രീറ്റ് പല പ്രാവശ്യം അടർന്നു വീണത് പരിഭ്രാന്തിക്കിട വരുത്തിയിരുന്നു. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. നൂറു കണക്കിന് ബസ് യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായിത്തീർന്നിരിക്കുന്ന കെട്ടിടം പുനർ നിർമ്മിക്കാൻ അധികാരികൾ തയാറാകണമെന്നും മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.എ ഐ വൈ എഫ് സംസ്ഥാന സമതിയംഗം പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു.

ഷെഫിൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി, മണ്ഡലം കമ്മറ്റിയംഗം അഡ്വ. അഭിലാഷ് മധു , എൻ യു നാസർ, കെ എ സിൽജു, നിതിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.മേഖലാ ഭാരവാഹികളായി കെ എ സിൽജു(പ്രസിഡന്റ്), ഷെഫിൻ മുഹമ്മദ് (സെക്രട്ടറി), നിതിൻ കുര്യൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.