അന്യായമായി ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ബസ് കെട്ടിവലിച്ചു കൊണ്ട് ബസ്സുടമകളുടെ പ്രതിഷേധം; പോസ്റ്റ്ഓഫീസിനു മുന്നിൽ ധർണ ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ന്യൂസ് ഡെസ്ക്ക് - - Leave a Comment

തുടർച്ചയായി പതിനെഴാം ദിവസവും അന്യായമായി ഡീസൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോതമംഗലത്തെ പ്രൈവറ്റ് ബസ് ഉടമകൾ ബസ്സ് കെട്ടിവലിച്ചു നഗരത്തിലൂടെ പ്രതിഷേധ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് ബസ് ഉടമകൾ പങ്കെടുത്തു. പ്രകടനത്തിന് ശേഷം കോതമംഗലം പോസ്റ്ററ്റൊഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കോതമംഗലം എം എൽ എ ആൻറണി ജോൺ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻറെ തെറ്റായ നയം മൂലം അടിക്കടി ഉയരുന്ന ഡീസൽ വിലവർദ്ധനവ് കാരണം ബസ് വ്യവസായം തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് ബസുടമകൾ പറഞ്ഞു. പത്തു രൂപയാണ് ഡീസലിനു വില വർദ്ധിപ്പിച്ചത്.
കൊറോണ കാലത്ത് പൊതുവേ യാത്രക്കാരും കുറവാണ്. അതിനിടയിലാണ് ഇരുട്ടടി പോലെ കേന്ദ്ര സർക്കാരിൻറെ ഡീസൽ വില വർദ്ധനവ് അടിച്ചേൽപ്പിക്കൽ. അടിയന്തരമായി വർദ്ധിപ്പിച്ച നികുതി എടുത്തുകളഞ്ഞ് ഡീസൽ വില വർദ്ധനവ് പിൻവലിക്കണം എന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *