അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി പോത്താനിക്കാട് പോലീസ്

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ  ഇല്ലാതെ  അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി .വാരപ്പെട്ടി ഏറാമ്പ്ര ഭാഗത്ത് നിന്ന് മണ്ണടിച്ച ടിപ്പർ ലോറിയാണ് പോത്താനിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ മാനുവലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.മണ്ണ് കടത്തിനെതിരെ നിയമ നടപടി സ്വികരിക്കണമെന്നു കാണിച്ചു, കാക്കനാട് സ്ഥിതി ചെയ്യുന്ന  മൈനിങ് &ജിയോളജി വിഭാഗത്തിന് പോത്താനിക്കാട് പോലീസ് ഇൻസ്‌പെക്ടർ കത്ത് അയച്ചു.കോതമംഗലം, വാരപ്പെട്ടി, പോത്താനിക്കാട് മേഖലയിൽ വ്യാപകമായി മണ്ണ് എടുക്കൽ തകൃതിയായി നടക്കുകയാണ്. പട്ടാപ്പകലും, രാത്രിയുടെ മറവിലും എല്ലാം ഒരുപോലെയാണ് ഈ മണ്ണ് കടത്തൽ. പെർമിറ്റ്‌ ഇല്ലാതെയും, കെട്ടിടം പണി യുടെ പേര് പറഞ്ഞു പെർമിറ്റോടെയും എല്ലാം ആണ് ഈ കടത്തൽ. ഈ മേഖലയിൽ വ്യാപകമായി നിലം നികത്തലും നടക്കുന്നു. നെൽവയൽ നികത്തൽ, തണ്ണീർത്തട നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഈ നിയമ ലംഘനം. ലക്ഷങ്ങളുടെ കച്ചവടമാണ്. ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ഈ മണ്ണ് കടത്തൽ യഥേഷ്ടം നടക്കുന്നത് എന്നോർക്കണം. ദിവസേന നൂറു കണക്കിന് മണ്ണ് ലോറികൾ ആണ് താലുക്കിന് അകത്തും പുറത്തുമായി ചീറി പായുന്നത്. ഇടക്ക് ഇതുപോലെ പൊലീസ്‌  ഒന്നോ രണ്ടോ മണ്ണ് ലോറികൾ പിടികൂടുന്നു. മുൻ കാലങ്ങളിൽ ശക്തമായ സ്‌ക്വഡിന്റെ പ്രവർത്തനം ഉണ്ടായിരുന്നു. അന്ന് കടത്തലും, നികത്തലും എല്ലാം കുറവായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →