അധ്യാപകനിയമന ഉത്തരവ് മുൻ കാല പ്രാബല്യം നൽകണം. കെ. പി.എസ്.ടി.എ

സ്വന്തം ലേഖകൻ -

കോതമംഗലം>>>കേരളത്തിലെ പൊ തു വിദ്യാലയങ്ങളിൽ കഴിഞ്ഞ രണ്ട് വർഷക്കാലം ഉണ്ടായ അധ്യാപക ഒഴി വുകളിലെ നിയമനങ്ങൾക്ക് 2021 ജൂലൈ 15 മുതൽ മാത്രമേ പ്രാബല്യം നൽകുകയുള്ളൂവെന്ന ഉത്തരവ് പുന: പരിശോധിക്കണമെന്ന് കെ.പി.എസ്. ടി.എ.റവന്യൂ ജില്ലാ സെക്രട്ടറി അജിമോ ൻ പൗലോസ് ആവശ്യപ്പെട്ടു .

സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപ കർക്ക് നിയമന ഉത്തരവ് കിട്ടിയ തീയ തി മുതലും, എയ്ഡഡ് വിദ്യാലയങ്ങളി ൽ 2020 ജൂൺ ഒന്ന് മുതലും മുൻ കാല പ്രാബല്യം നൽകി,ഈ കാലയളവ് സർ വീസിന്റെ ഭാഗമാക്കി മാറ്റണ൦.കെ പി എസ് ടി എകോതമംഗലം സബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ ഇ ഓ ഓഫീസ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

അപ്പോയ്മെന്റ് ഓഡർ ലഭിച്ചിട്ടും നിയ മനാംഗീകാരം ലഭിക്കാത്ത അധ്യാപക ർക്ക് അംഗീകാരം നൽകുക.

പ്രഥമാധ്യാപകരില്ലാത്ത 1700 ഗവ. പ്രൈമറി സ്കൂളിൽ പ്രഥമാധ്യാപകരെ നിയമക്കുക .,നിയമന ഉത്തരവുകൾ പരമാവധി വേഗത്തിൽ നടപ്പിലാക്കുക ,

എയ്ഡഡ് സ്കൂളിൽ നിയമനം ലഭിച്ചിട്ടും അപ്രൂവൽ ലഭിക്കാത്ത അധ്യാപകർക്ക് അംഗീകാര നൽകുക.

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഏർപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാർ നിർവഹിക്കുക.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിച്ച നടപടി പിൻവലിക്കുക,
പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക

പ്രീ പ്രൈമറി അധ്യാപികമാർക് സമയബന്ധിതമായി വേതനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക

തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊണ്ട് നടത്തിയ ധർണ സമരത്തിൽ സബ്ജില്ലാ പ്രസിഡണ്ട് എ. മാധവൻ അധ്യക്ഷത വഹിച്ചു .കെ പി എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ബേസിൽ കുര്യൻ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ , ഐ എൻ ടി യു സി താലൂക് സെക്രട്ടറി റോയ് കെ പോൾ, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി. എസ് .റഷീദ് ,ജോൺ പോൾ, നോബിൾ വർഗീസ് , രാജേഷ് പി പ്രഭാകർ,ഫ്രാൻസിസ് ജെ പു’ന്നോലിൽ എന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →