അധികാരികളു ടെ അനാസ്ഥ യൊ ജനങ്ങളോ ടുള്ള വെല്ലുവിളി യൊ…….?

പി.എ. സോമൻ -

കോതമംഗലം >>> കോതമംഗലം മുനിസിപ്പൽ ബസ്റ്റാൻ്റ് ഷോപ്പിംഗ് കേംപ്ലക്സ് ബസ് ഇടിച്ചു തകർന്നു. ഇടിച്ചഭാഗത്തിനോട് ചേർന്ന മുറിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും റോഡിൽ വരെ കടയിലെ സാധനങ്ങൾ ഇറക്കി വച്ചിരിക്കുന്നത് വലിയ അപകടത്തിന് സാധ്യതയുണ്ട്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് അധികാരസ്ഥാനത്തേക്ക് കടന്നു വരുന്നവരാണ് എന്നാൽ കോതമംഗലം നഗരസഭയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം ഭരണസാരഥ്യം വഹിച്ചവരും ഇപ്പോൾ അധികാരത്തിലിക്കുന്നവരും ജനങ്ങളെ ഒന്നുകിൽവെല്ലുവിളിക്കുന്നു അല്ലങ്കിൽ സഞ്ചാരസ്വാതന്ത്ര്യം തടയുന്നവരിൽ നിന്നും എന്തെങ്കിലുംവാങ്ങിയിരിക്കാം.

കോതമംഗലം ബസ്റ്റാൻ്റിൽ നിന്നും ബസ് ഇറങ്ങി വരുന്ന ഭാഗവും മാർക്കറ്റിലേക്ക് കയറുന്നഭാഗവുംറോഡിലൂടെകാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത വിധം കയ്യേറ്റം നടന്നത് വർഷങ്ങളായി മുൻ അധികാരികളുടെ ശ്രദ്ധയിലുംമാസങ്ങളായിഇപ്പോഴത്തെഅധികാരികളുടെശ്രദ്ധയിലും പെടുത്തിയിട്ട് യാതൊരു വിധ നടപടിയും ഇതുവരെ ഉണ്ടായില്ല എന്ന് മാത്രമല്ലകൂടുതൽ സ്ഥലങ്ങളിലേക്ക് സാധനങ്ങൾവ്യാപാരികൾഇറക്കിവയ്ക്കുകകൂടിചെയ്തിരിക്കുകയാണ്ഇപ്പോൾ.

കോതമംഗലം നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് താലൂക്ക് ആശുപത്രിക്ക്സമീപമുള്ള കോതമംഗലം പെരുമ്പാവൂർ റോഡ് കോവിഡ്മഹാമാരിയിൽപ്പെട്ട് ആദിവാസി സമൂഹംഉൾപ്പടെനൂറുകണക്കിന് രോഗികൾ നിത്യേനഎത്തിച്ചേരുന്നതുകൂടാതെ ഈ ആശുപത്രിക്ക് മുന്നിൽ ഉള്ളആരാധനാലയത്തിൽ നൂറുകണക്കിന് വിശ്വാസികൾ ദിവസേന പ്രാർത്ഥനക്കായി വന്നു പോകുന്ന സ്ഥലം കൂടിയാണ് ഇവിടെയും സ്ഥിതി മറ്റൊന്നല്ലറോഡുകളിലേക്ക്കടയിലെസാധനങ്ങൾ ഇറക്കി വച്ച് ഫുഡ് പാത്ത്മുഴുവനുംകയ്യേറിയതിനാൽആരാധനാലയത്തിലേക്ക്എത്തിച്ചേരുന്ന കുട്ടികളുൾപ്പടെ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.

ഇക്കാര്യങ്ങളെല്ലാം വ്യക്തമായിട്ട് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുംനടപടിയെടുക്കാത്തതിൽദുരൂഹതയുണ്ടെന്നാണ്കാൽനടയാത്രക്കാരും ബസ് ഡ്രൈവർമാരുംപറയുന്നത്അപകടംഉണ്ടായിട്ട് ഞെട്ടൽരേഖപ്പെടുത്താൻ കാത്തിരിക്കുന്ന നേതാക്കളെ അപകടം ഉണ്ടാകാതെമുൻകരുതൽ എടുത്ത് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകു