കൊല്ലം:അതിമാരക മയക്കുമരുന്നായ തലച്ചോറിനെ ബാധിക്കുന്ന,
എംഡിഎംഎ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മുത്തലില്‍ ഡൈ ഓക്സി മെത്താംപിറ്റാമിന്‍ എന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കൊല്ലം ആശ്രാമം കാവടിപ്പുറം പുത്തന്‍കണ്ടത്തില്‍ വീട്ടില്‍ ദീപു (25) ആണ് എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ. നൗഷാദിന്റെ നേതൃത്വത്തില്‍ ആശ്രാമത്ത് വച്ചായിരുന്നു അറസ്റ്റ്.200.630 ഗ്രാം ലഹരിമരുന്നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കഞ്ചാവ് കേസില്‍ നേരത്തേയും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ദീപുവിനെ പിടികൂടിയിരുന്നു. പ്രതിയില്‍ നിന്നും 50 ഗ്രാം കഞ്ചാവും എം.ഡി.എം.എ വിറ്റുകിട്ടിയ 40000 രൂപയും പിടിച്ചെടുത്തു. 10 ഗ്രാം എം.ഡി.എം.എയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത്ത് 20 വര്‍ഷം വരെ തടവും 10,00000 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.