അതിജീവനം സാധ്യമാണ് കൃഷിയിലൂടെ.. ആലുവ പാലസിൽ കൃഷി മന്ത്രി സുനിൽ കുമാർ വിളയിച്ചത് നൂറുമേനി

സ്വന്തം ലേഖകൻ -

ആലുവ  >>>കോവിഡ് 19 മഹാമാരി ലോകമാകെ പടർന്നു പിടിക്കാൻ തുടങ്ങിയിട്ട്  ഒരു വർഷം ആകുന്നു. കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപന ചുമതല മന്ത്രിമാർക്ക് നൽകിയപ്പോൾ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്കുമാറിന്  എറണാകുളം ജില്ലയുടെ ചുമതലയാണ് ലഭിച്ചത്. ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ ക്യാംപ് ചെയ്താണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അദ്ദേഹം ഏകോപിപ്പിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, ലോക് ഡൗൺ കാലത്ത് ആലുവ പാലസിൻ്റെ വളപ്പിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തെല്ലാം കൃഷിയിറക്കുന്ന തിന് മന്ത്രി നടത്തിയ ശ്രമം ഫലം കണ്ടിരിക്കുന്നു.  ആലുവ എം എൽ എ ശ്രീ. അൻവർ സാദത്തി ൻ്റെയും കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ കൃഷി പാഠശാലയിലെ തൊഴിലാളികളു ടെയും ഓഫീസർ ശ്രീമതി. ലിസി യുടെയും ആലുവ പാലസിലെ ജീവനക്കാരുടെയും സഹകരണ ത്തോടെയാണ് കഴിഞ്ഞ പത്താ മുദയത്തിന് കപ്പ, മധുരകിഴങ്ങ്, ചേന, മഞ്ഞൾ, നനകിഴങ്ങ്, ചെറുകിഴങ്ങ്, കാച്ചിൽ, അടതാപ്പ് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും പയർ, വെണ്ട, ചോളം മുതലായ പച്ചക്കറികളും കൃഷിയിറക്കിയ ത്.  അതിൻ്റെ വിളവെടുപ്പ് ഇന്നലെ  നടന്നു. നൂറു മേനി വിളവാണ് ലഭിച്ചത്. പറ  ഞ്ഞറിയിക്കാനാ വാത്ത സന്തോഷമാണ് വിളവെ ടുപ്പ് നടത്തുമ്പോൾ തനിക്കു  ണ്ടായത് എന്നാണ് മന്ത്രിയുടെ പ്രതികരണം . ഈ കാർഷിക പ്രവർത്തനങ്ങളോട് സഹകരിച്ച മുഴുവൻ പേരോടുമുള്ള സ്നേഹ വും കടപ്പാടും ഈയവസരത്തിൽ അറിയിക്കുന്നതായും മന്ത്രി സുനികുമാർ പറഞ്ഞു. ഇത്തരം കാർഷിക പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകും എന്നത് ഉറ പ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →