അടിമാലി കത്തികുത്ത്കൊലപാതകം : പ്രതിയെ റിമാന്റ് ചെയ്തു

സ്വന്തം ലേഖകൻ -

കോതമംഗലം>>>അടിമാലിയിൽ  കത്തികുത്തിനിടയില്‍ സ്വകാര്യബസ് ഉടമ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിലെ പ്രതിയായ ഇരുമ്പുപാലം സ്വദേശി തെക്കേടത്ത് മനീഷ് മോഹനനെ കോടതി റിമാന്‍ഡ് ചെയ്തു.കത്തികുത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കോതമംഗലത്തെ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതിയെ വ്യാഴാഴിച്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയും തുടര്‍ന്ന് അടിമാലി സി.ഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം
കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.മനീഷിനെ പൊലീസ് കഴിഞ്ഞ ദിവസം അടിമാലി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ഈ മാസം നാലിനായിരുന്നു അടിമാലി ബസ് സ്റ്റാന്‍ഡില്‍ ബോബന്‍ ജോര്‍ജ്ജിന്റെ(ജോപ്പൻ ) മരണത്തിനിടവരുത്തിയ കത്തികുത്തുണ്ടായത്.ഹൃദയത്തിന് മുറിവേറ്റ ബോബനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പരസ്പരം ഉണ്ടായ കത്തികുത്തിനിടയില്‍ മനീഷിനും പരിക്ക് സംഭവിച്ചിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →