അക്കേഷ്യാ മരങ്ങള്‍ വെട്ടിമാറ്റി ഈറ്റ നടണമെന്ന് ആവശ്യം ശക്തം

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍ >>>കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന വേങ്ങൂര്‍ പഞ്ചായത്തിലെ പാണിയേലി ഭാഗത്ത് 3000 ഏക്കറോളം സ്ഥലത്ത് കാലാവധി കഴിഞ്ഞിട്ടും വെട്ടിമാറ്റാത്ത അക്കേഷ്യാ മരങ്ങള്‍ വെട്ടിമാറ്റി ഈറ്റ പ്ലാന്റു ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വന്‍ തോതില്‍ ജലമൂറ്റുന്ന അക്കേഷ്യാ മരങ്ങള്‍ കുടിവെള്ളക്ഷാമവും, ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈറ്റ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈറ്റ ക്ഷാമം മൂലം ദുരിതത്തിലാണ്. പല കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗമായിരുന്ന ഈറ്റ കിട്ടാതായതോടെ കുടുംബങ്ങള്‍  പട്ടിണിയിലായി. അക്കേഷ്യാ മരങ്ങള്‍ വെട്ടിമാറ്റി ഈറ്റയും, മുളയും പ്ലാന്റു ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം തോമസ് കെ. ജോര്‍ജ് വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *